ആമുഖം

കേരള നദ്വത്തുൽ മുജാഹിദീൻ്റെ (Regd. No. 2/1957) മുഖപത്രമാണ് അൽമനാർ (മാസിക). ഈജിപ്തിൽ നിന്ന് സയ്യിദ് റശീദ് രിദ്വയുടെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരിച്ചിരുന്ന ‘മജല്ലത്തുൽ മനാർ’ അക്കാലത്തെ ഇസ്ലാമിക നവോത്ഥാന ആശയങ്ങൾക്ക് പ്രചാരണം നൽകുന്നതിൽ വലിയ പങ്കുവഹിച്ച പ്രസിദ്ധീകരണ മാണ്. അൽമനാറിൻ്റെ നവോത്ഥാന കാഹളം ലോകമെമ്പാടും പ്രസരിച്ചപ്പോൾ അതിന്റെ സ്പന്ദനങ്ങൾ കേരളത്തിലും അലയടിച്ചിരുന്നു. കേരള മുസ്ലിം നവോത്ഥാനത്തിന്റെ അമരക്കാനായിരുന്ന വക്കം അബ്ദുൽ ഖാദർ മൗലവി അൽമനാറിന്റെ വരിക്കാരനും മാസികയിൽ കുറിപ്പുകൾ എഴുതിയിരുന്ന മാന്യവ്യക്തിയുമായിരുന്നു. മുസലിം ഐക്യസംഘം രൂപീകരിച്ചപ്പോൾ അതിന് നേതൃത്വം നൽകിയിരുന്ന മണപ്പാട് കുഞ്ഞിമുഹമ്മദ് ഹാജിയും ഇ കെ മൗലവിയും കെ എം മൗലവിയും വക്കം മൗലവിയുടെ പ്രേരണയാൽ അൽമനാറിൻ്റെ വരിക്കാരും വായനക്കാരുമായി മാറി.
1950-ൽ ഒരു സ്വതന്ത്ര പ്രസിദ്ധീകരണം തുടങ്ങാൻ തിരുമാനിച്ചപ്പോൾ അതിന് നേതൃത്വം നൽകിയവർ അതിന് അൽമനാൽ മാസിക എന്നാണ് പേര് നൽകിയത്. അൽമനാർ അറബി മാസികയുടെ സ്വാധീനമാണ് അതിനെ അവരെ പ്രേരിപ്പിച്ചത്. ഇ കെ മുസ മൗലവിയായിരുന്നു അതിൻ്റെ എഡിറ്റർ.
1950-ൽ കെ എൻ എം രൂപീകരിച്ചപ്പോൾ കെ എൻ എമ്മിന് ഒരു മുഖപത്രം വേണം എന്ന തീരുമാനമുണ്ടായി. അങ്ങനെയാണ് മൂസ മൗലവിയുടെ പത്രാധിപത്യത്തിലെ അൽമനാർ കെ എൻ എം ൻ്റെ മുഖപത്രമായി മാറിയത്. മുസ്ലിം സമൂഹത്തെ മതപരമായും വിദ്യാഭ്യാസപരമായും സാമൂഹിക രാഷ്ട്രീയ മേഖലയിലുമെല്ലാം മതത്തിൻ്റെ അടിസ്ഥാനത്തിൽ സമുദ്ധരിക്കുക എന്ന ലക്ഷ്യത്തിലാണ് അൽമനാർ സ്ഥാപിച്ചിട്ടുള്ളത്. ഏറെ പിന്നാക്കം നിന്നിരുന്ന സ്ത്രീജന വിഭാഗത്തെ ഉയർന്ന വിതാനത്തിലേക്ക് നയിക്കുക എന്ന ശ്രമകരമായ ജോലിയും അൽമനാർ ഏറ്റെടുക്കുകയുണ്ടായിട്ടുണ്ട്. ഇതിൻ്റെയെല്ലാം സത്ഫലങ്ങൾ ഇന്ന് സമുദായം അനുഭവിക്കുന്നുണ്ട്.
അൽമനാർ പ്രസിദ്ധീകരണം തുടങ്ങിയിട്ട് എഴുപത്തിയഞ്ച് വർഷം പിന്നിടുകയാണ്. ഇതൊരു നിസ്സാര കാലയളവല്ല. യാഥാസ്ഥിതികതയുടെയും മതനിഷേധ ഭൗതിക പ്രവണതകളുടെ കാറ്റിലും കോളിലുമൊന്നും ആടിയുലയാതെയും തളർന്നുപോവാതെയും ഇന്നോളം തലയെടുപ്പോടുകൂടി തന്നെ അൽമനാർ പിടിച്ചുനിന്നു. അൽഹംദുലില്ലാഹ്.
പത്രാധിപർ

മാസികയുടെ ആദ്യ പത്രാധിപർ പി കെ മൂസ മൗലവി, കെ എൻ എം ഏറ്റെടുത്ത ശേഷവും അനേക കാലം ഈ പദവിയിൽ തുടർന്നു. അക്കാലത്ത് മുജാഹിദ് പ്രസ്ഥാനത്തിന്റെ ഉയർന്ന പണ്ഡിതന്മാരും എഴുത്തുകാരും അൽമനാറിൽ ലേഖനങ്ങൾ എഴുതിയിരുന്നു. എ കെ അബ്ദുൽ ലത്തീഫ് മൗലവി, കെ കെ എം ജമാലുദ്ദീൻ മൗലവി, ഇ കെ മൗലവി തുടങ്ങിയവർ അതിൽ പെട്ടവരാണ്.
പി കെ മൂസ മൗലവിക്കു ശേഷം കെ പി മുഹമ്മ് മൗലവി, എ പി അബ്ദുൽ ഖാദർ മൗലവി തുടങ്ങിയവരായിരുന്നു പത്രാധിപർ. 2014 മുതൽ പി പി ഉണ്ണീൻ കുട്ടി മൗലവി പത്രാധിപരായി സേവനം ചെയ്യുന്നു.
നിലവിലുള്ള പത്രാധിപസമിതി:
എഡിറ്റർ
: പി പി ഉണ്ണീൻ കുട്ടി മൗലവി
എക്സിക്യൂട്ടീവ് എഡിറ്റർ : സി മുഹമ്മദ് സലീം സുല്ലമി.
സഹ പത്രാധിപന്മാർ
: അബ്ദുൽ ജബ്ബാർ തൃപ്പനച്ചി, കെഎം ഫൈസി തരിയോട്. ഇ കെ എം പന്നൂർ, അബ്ദുൽ ഖയ്യും പാലത്ത്, ഹനീഫ് കായക്കൊടി, റഷീദ് ഒളവണ്ണ, എം എം നദ്വി, എൻ വി സകരിയ്യ, മായിൻകുട്ടി സുല്ലമി.
വിലാസം: മാനേജർ അൽമനാർ മാസിക,